Kerala

കടം കേറി കൊച്ചി മെട്രോ; ചെലവ് തുക പിരിച്ചെടുക്കാന്‍ വേണ്ടത് 23 വര്‍ഷം

 

കൊച്ചി: കൊച്ചി മെട്രോ സംസ്ഥാനത്തിന് വരുത്തിവെക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണെന്ന് വിവരാവകാശ രേഖ. സര്‍വേ കഴിഞ്ഞപ്പോള്‍ 2500 കോടി രൂപയാണ് നിര്‍മ്മാണ ചെലവായി പറഞ്ഞത്. എന്നാല്‍ 2013ല്‍ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചത് 5182 കോടി രൂപയാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ടമായ ആലുവ-പേട്ട പൂര്‍ത്തിയായപ്പോള്‍ ആറായിരത്തി എട്ടു കോടി രൂപ ചെലവായി. 819 കോടി അധികമാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 6218 കോടിരൂപയാണ് ചെലവ്. കൊച്ചിയിലെ ‘ദി പ്രോപ്പര്‍ ചാനല്‍’ സമ്പാദിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറഞ്ഞത്.

മെട്രോയ്ക്ക് വേണ്ടി ചെലവായ തുകയില്‍ 3358 കോടി രൂപ വായ്പയാണ്. സര്‍വീസ് തുടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും ലാഭം കിട്ടി. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള ടിക്കറ്റ് വരുമാനം 130 കോടി രൂപയാണ്. ടിക്കറ്റിതര വരുമാനം 102 കോടി രൂപയും. മെട്രോയുടെ പ്രതിദിന ചെലവ് 30 ലക്ഷ രൂപയും ആണ്. ആ സാഹചര്യത്തില്‍ മെട്രോയ്ക്ക് ചെലവായ പണം പിരിച്ചെടുക്കാന്‍ 23 വര്‍ഷം വേണ്ടി വരുമെന്ന് വിവരാവകാശ രേഖ പറയുന്നു.

എം.കെ ഹരിദാസ്

മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ കടങ്ങള്‍ വീട്ടാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ലോക്ഡൗണിന് ശേഷം മെട്രോ ഓടിതുടങ്ങിയെങ്കിലും യാത്രക്കാരുടെ കുറവ് വരുമാനത്തെ ബാധിക്കുന്നുണ്ട്.

സാമൂഹിക വിഷയങ്ങളില്‍ വിവരാവകാശ നിയമം കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി പ്രോപ്പര്‍ ചാനല്‍’ എന്ന പ്രസ്ഥാനം. എം.കെ ഹരിദാസ് ആണ് ചാനല്‍ പ്രസിഡന്റ്. കോഴിമാലിന്യം, ാചകവാതക വിതരണത്തിലെ അഴിമതി, ഗ്യാസ് ഏജന്‍സികളുടെ തട്ടിപ്പ്, സ്വകാര്യ ലാബുകളുടെ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഹരിദാസിന്റെ ഇടപെടല്‍ വലുതാണ്.

സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൃതദേഹങ്ങള്‍ 40,000 രൂപ വില നിശ്ചയിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അതിന്മേല്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലെ വാദം ഇപ്പോഴും തുടരുകയാണ്. ഇതിനോടകം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1.3 കോടിയുടെ വരുമാനം െപാതുഖജനാവിന് ഈയിനത്തില്‍ ലഭിച്ചു എന്ന വിവരവും ഹരിദാസാണ് കണ്ടെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്നിവരടക്കുമുള്ളവര്‍ ഹരിദാസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചിട്ടുണ്ട്.

വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന അപേക്ഷയിലെ ഫീസും മറ്റും സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ഹരിദാസ് എടുക്കുന്നത്. ഭാര്യ തൃശൂര്‍ ഒളരി ഉമ്മാപ്പിള്ളി ഉഷയുടെ പിന്തുണ ഹരിദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. മക്കളായ അശ്വിനും അര്‍ജുനും മരുമകള്‍ ഇരിങ്ങാലക്കുട പുളിയത്ത് അഖില സുരേഷും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി. പ്രഫഷനലുകളാണ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.