കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വൈകിയെത്തിയ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള യുഡിഎഫ് പ്രതിഷേധം കയ്യാങ്കളിയിലേക്ക്. എല്‍ഡി എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുളള കൂട്ടയടിക്കും തമ്മില്‍ത്തല്ലിനും കാരണമായത്.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കാനിരുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചത്. രണ്ട് മണിക്ക് കൗണ്‍സില്‍ ഹാളില്‍ എത്തിയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയായി. ഒടുവില്‍ വരണാധികാരിയായി ജില്ലാ കളക്ടര്‍ തീരുമാനം എടുക്കട്ടെയെന്ന ആവശ്യം ഉയര്‍ന്നു.
എല്‍ഡിഎഫ് അംഗങ്ങള്‍ അടക്കം വന്ന് വോട്ട് ചെയ്ത് പോകട്ടെയെന്നാണ് കളക്ടര്‍ തീരുമാനിച്ചത്. വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നത് തന്റെ വിവേചനാധികാരമാണ്. അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് നിയമപരമായി പരാതിയുമായി മുന്നോട്ടുപോകാമെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. എന്നാലിത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടങ്ങി.
ഇതിനിടെ റജിസ്റ്ററില്‍ ചില എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടാന്‍ തുടങ്ങിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ചിലര്‍ റജിസ്റ്റര്‍ വലിച്ചുകീറുകയും അങ്ങോട്ടും ഇങ്ങോട്ടും ബലപ്രയോഗവുമായി. യുഡിഎഫിന്റെ വാദം നിലനില്‍ക്കില്ലെന്ന വാദത്തില്‍ ജില്ലാ കളക്ടര്‍ ഉറച്ചുനില്‍ക്കുകയാണ്.
എന്നാല്‍ ആരൊക്കെയാണ് ഒപ്പിട്ടത് എന്ന് റജിസ്റ്റര്‍ പരിശോധിക്കണമെന്ന് യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെടുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.