കേരളത്തിന് അഭിമാനമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് വീണ്ടും ആദരം. കോവിഡ് പ്രതിരോധത്തിലൂടെ രാജ്യത്തിന് മാതൃക തീര്‍ത്ത കെ.കെ ശാലജ ടീച്ചറെ അഭിനന്ദിച്ച് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് (എഎഎഎസ്) സംഘടനയുടെ സയന്‍സ് മാഗസിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
‘ഇന്ത്യയുടെ കോവിഡ് അധ്യാപിക‘ എന്ന തലക്കെട്ടോടെയാണ് മാഗസീന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് മഹാമാരിയെ നേരിട്ടത് കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നേട്ടത്തിനു പിന്നില്‍ മന്ത്രിയുടെ പങ്ക് ഏറെ വലുതാണെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ കെ ശ്രീനാഥ് റെഡ്ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുന്‍ ഹൈസ്‌കൂള്‍ ശാസ്ത്ര അധ്യാപിക കൂടിയായ മന്ത്രി ശൈലജയുടെ നേതൃത്വം സംസ്ഥാനത്തിന് കൂടുതല്‍ ഗുണകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിപാ വൈറസിനെ 2018 ല്‍ നേരിട്ട അനുഭവം മന്ത്രിക്ക് കരുത്തായെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാ മേഖലയില്‍ നിന്നും ലഭിച്ച പിന്തുണ കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ സഹായിച്ചുവെന്നും മാഗസിനില്‍ പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.