കെ കെ രാഗേഷ് എംപിക്ക് പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (പിജിസി) അവാർഡ്. പാർലമെന്റ് അംഗം എന്നനിലയിൽ കുട്ടികളുടെയും വിദ്യാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾക്കാണ് അംഗീകാരം. സ്‌കൂൾ, കോളേജ് തലങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലഭിക്കുന്നതിനായി രാഗേഷ് നടത്തിയ നിരന്തരമായ ഇടപെടലുകൾ ആണ് അവാർഡിന് അർഹമായത്.
ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പാർലിമെന്റംഗംങ്ങളുടെ സഹകരണ ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിർമ്മാണത്തിന്റെ സാദ്ധ്യതകൾ ആരായാനും ലക്ഷ്യമിട്ട് 2013ൽ ആണ് പിജിസി രൂപീകരിക്കപ്പെട്ടത്. വിവിധ പാർട്ടികളിൽപ്പെട്ട 33 എം പിമാർ പിജിസിയിൽ അംഗങ്ങളാണ്.
സെപ്തംബർ 23 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. പാർലമെന്റ് അംഗങ്ങളും ബാലാവകാശ പ്രവർത്തകരും തമ്മിലുള്ള ആശയവിനിമയവും ഇതോടനുബന്ധിച്ചു നടക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.