Saudi Arabia

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് സല്‍മാന്‍ രാജാവിന്റെ പ്രശംസ

 

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിന് പിന്നാലെയാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന.

പിടിച്ചെടുത്ത പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതടക്കമുള്ള അറബ് സമാധാന പദ്ധതി അംഗീകരിക്കാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന് സൗദി അറേബ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരതയെ പ്രതിരോധിക്കുന്നതിനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും സഹായകമാകുന്ന രാഷ്ട്രീയ പരിഹാരങ്ങളെ രാജ്യം പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമം തുടരും. മേഖലയേയും ലോകത്തേയും അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ വിലയിരുത്തി.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 day ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.