Kerala

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

 

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രധനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തി അടിസ്ഥാന രഹിതമായ ആരോണങ്ങള്‍ ഉന്നയിച്ചു. പിന്നീട് അവര്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതൊന്നും ജനം മുഖവിലയ്ക്ക് എടുക്കാതിരുന്നപ്പോള്‍ കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ പിന്തുണച്ച് കൊണ്ടാണ് കേരളത്തില്‍ പ്രതിപക്ഷം വിവാദങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുന്ന അവസ്ഥയാണ്. വിവാദങ്ങളുടെ വ്യാപാരികളായി പ്രതിപക്ഷം മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉന്നയിച്ചയാളെന്ന ബഹുമതി ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ ഘട്ടത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇവിടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ചിലത് സംഭവിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവായ ധനകാര്യമന്ത്രി പ്രചാരണത്തിനായി വന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുന്നു. വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിക്കെതിരെയാണ് ഫെബ്രുവരി 28-ന് അവര്‍ പ്രസംഗിച്ചത്. ആ ആരോപണം ജനം മുഖവിലയ്ക്ക് എടുത്തില്ല എന്നത് കൊണ്ടാവാം തനിക്ക് കീഴിലുള്ള ഇഡിയെ കൊണ്ട് കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിച്ചത്.

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അറിയുകയല്ല ഇഡി ചെയ്തത്.. സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. മാര്‍ച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമന്‍സ് പോയതായി മാധ്യമവാര്‍ത്ത വന്നു ഇതിനു ശേഷമാണ് അവര്‍ക്ക് സമന്‍സ് ലഭിച്ചത്. ഇതൊക്കെ അസാധാരണ നടപടിയാണ്. മുന്‍പും കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. അതൊക്കെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതാണ്.

തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ ചാടിയിറങ്ങി പ്പുറപ്പെട്ടത് എന്തിനാണ് എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനാല്ല കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ടത്. മൊഴി നല്‍കാത്തവരെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിളിച്ചു വരുത്തി പീഡിപ്പിക്കുന്നത് രാഷ്ട്രീയ മേളളന്മാര്‍ക്ക് വേണ്ടിയാണ്. ഇഷ്ടമുള്ള മൊഴി കിട്ടിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തി വഴിക്ക് കൊണ്ടു വരാന്‍ നീക്കം. ശാരീരികമായി ഉപദ്രവിക്കും എന്ന നില വരെ ഉണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് എന്തു കൊണ്ടാണ് ഈ നിലയിലൊരു വെപ്രാളം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണ് കിഫ്ബി പദ്ധതി നടപ്പാക്കിയത്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ധേശിക്കുന്നില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങള്‍, ആ ഉത്തരവാദിത്തം തടയാന്‍വരുന്ന ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങുന്ന പാരമ്പര്യം ഞങ്ങള്‍ക്കില്ല. . സ്വന്തം മണ്ഡലത്തില്‍ കിഫ്ബിയുടെ പദ്ധതി വേണ്ട എന്ന് ഏതെങ്കിലും ഒരു എംഎല്‍എയുണ്ടോ. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫും ബിജെപിയും കിഫ്ബിയെ ഒരു പോലെയാണ് ആക്രമിക്കുന്നത്.

സ്വന്തം മണ്ഡലത്തില്‍ കിഫ്ബി വേണ്ട എന്ന് പ്രതി0അക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല. യുഡിഎഫിനും ബിജെപിക്കും ഒരേ വികാരമാണുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആള്‍ എന്ന ബഹുമതി പ്രതിപക്ഷ നേതാവിനാണ്. വിവാദത്തിന്റെ വ്യാപാരികളായി പ്രതിപക്ഷം മാറിയിട്ടുണ്ട്. വികസനത്തിനായി വകയിരുത്തിയ പണം പാഴാകട്ടെ എന്നാണോ ഇവര്‍ കരുതുന്നത്. സര്‍ക്കാരിനെ അക്രമിച്ചോളൂ. അതു പക്ഷേ ജനങ്ങളുടെ ക്ഷേമത്തിന് കടക്കല്‍ കത്തി വെച്ചിട്ടാകരുത്. കിഫ്ബി വകയിരുത്തിയ പണം കരളത്തില്‍ തന്നെ ചിലവഴിക്കും. അതില്‍ ഇടങ്കോല്‍ ഇടാന്‍ വരരുത്.

സ്വന്തം അഖിലേന്ത്യാ നേതൃത്വത്തെ പോലും പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞു. അധികാരം ഉപയോഗിച്ചു രാഷ്ട്രീയ അട്ടിമറികള്‍ നടത്താം എന്ന ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്നവരെ ബിജെപി കണ്ടിട്ടുണ്ടാകാം. ആ പരിപ്പ് ഇവിടെ വേവില്ല. കിഫ്ബിയുടെ ആരാച്ചാര്‍ ആകാന്‍ പ്രതിപക്ഷം നോക്കുന്നു. ഇതൊക്കെ കണ്ട് കയ്യും കെട്ടി നോക്കി ഇരിക്കാന്‍ ജനങ്ങള്‍ തയാറാകും എന്നും കരുതുന്നുണ്ടോ ?

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരും എന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ജയിച്ചാലാണ് ഇവര്‍ ബിജെപിയില്‍ പോവുകയെന്ന്‌രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. ഈ പ്രചാരണം വിചിത്രവും രസകരവുമാണ്. ഹിന്ദു വര്‍ഗീയതയുടെ ആപത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരാണ്. ഇടതു പ്രസ്ഥാനങ്ങള്‍ ഉള്ള സ്ഥലങ്ങളിലും അവര്‍ ആ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. വര്‍ഗീയതയുമായി പല സ്ഥലങ്ങളില്‍ സമരസപ്പെടാന്‍ കോണ്ഗ്രസിന് മടി ഇല്ലായിരുന്നു. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കും. ഇതാണ് കോണ്ഗ്രസ് തകര്‍ച്ചയ്ക്ക് കാരണം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.