ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഓണ്‍ലൈന്‍ വിപണന രംഗത്തേക്കുള്ള ചുവടുവയ്പ്പിന് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കരകൗശല വിദഗ്ധര്‍ക്കും നെയ്ത്തുകാര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തെ ഏത് ഉള്‍നാടന്‍ മേഖലയില്‍ ഉള്ളവര്‍ക്കും വിപണനം നടത്താന്‍ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഇ- പോര്‍ട്ടലായ http://www.kviconline.gov.in/khadimask/വഴിയൊരുക്കുന്നു.
ഖാദി മുഖവരണങ്ങള്‍ മാത്രമായി ജൂലൈ 7ന് തുടക്കം കുറിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിലവില്‍ 180 ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. നിരവധി ഉത്പന്നങ്ങള്‍ അടുത്തുതന്നെ പോര്‍ട്ടലില്‍ ഇടംപിടിക്കും.
പ്രതിദിനംപത്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ എന്ന കണക്കിലാണ് കെവിഐസി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടോടു കൂടി ആയിരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് കമ്മീഷന്‍ നടന്നടുക്കുന്നത്. രണ്ടു മാസത്തില്‍ താഴെ മാത്രം സമയത്തിനുള്ളില്‍ നാലായിരത്തിലേറെ ഉപഭോക്താക്കള്‍ക്കാണ് കമ്മീഷന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്.
സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കുള്ള വലിയ പ്രോത്സാഹനം ആണ് ഖാദി ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം എന്ന് കെവിഐസി ചെയര്‍മാന്‍ ശ്രീ വിനയകുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു. ഇത് പ്രാദേശിക നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കുന്ന മുന്നേറ്റം കൂടിയാണ്. വിവിധ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കളെ കണക്കിലെടുത്ത് 50 രൂപ മുതല്‍ 5000 രൂപ വരെ വില വരുന്ന വ്യത്യസ്തമായ ഉല്‍പന്നങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
ഇ- പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഖാദി ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്തിന്റെ ഏത് കോണിലും വിപണന സാധ്യതകള്‍ തുറന്നിരിക്കുകയാണ്. കൂടുതല്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും അതുവഴി കൂടുതല്‍ വരുമാനം സ്വന്തമാക്കാനും രാജ്യത്തെ കരകൗശല വിദഗ്ധര്‍ക്കും നൈയ്തുകാര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍പ്രദേശ്, കേരളം, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങി 31 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് കെവിഐസിയ്ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. 599 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കാതെ സൗജന്യ വിതരണം ലഭ്യമാക്കും. സ്പീഡ് പോസ്റ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായി, തപാല്‍ വകുപ്പുമായി പ്രത്യേക കരാറിലും കമ്മീഷന്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.