തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയില്‍ കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ 54-ാം മത് സംസ്ഥാന സമ്മേളനം ജനുവരി 23, 24 തിയതികളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കോവി ഡിനെതിരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലും സി.എഫ്.എല്‍.ടി.സി കളിലും സ്വാബ് കലക്ഷന്‍ സെന്ററുകളിലും കോവിഡ് ഗൃഹചികിത്സാ രംഗത്തും നിസ്വാര്‍ത്തമായ പ്രവര്‍ത്തനമാണ് കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കാറുള്ള സംഘടനയുടെ സംസ്ഥാന സമ്മേളനം ഇപ്രാവശ്യം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് വെര്‍ച്ചുല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുകയാണ്. സമ്മേളനത്തോടനുബന്ധിച്ച് കോവിഡിനെക്കുറിച്ചുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടി ആരോഗ്യ വകുപ്പു സെക്രട്ടറി ഡോ.രാജന്‍ കോബ്രഗഡേ കഅട ഉദ്ഘാടനം ചെയ്യുന്നതാണ്. ജനുവരി 24 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബഹു. ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്യുന്നതാണ്.
പ്രസ്തുത സമ്മേളനത്തില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടിംഗ്/ലേഖനം/ വിതരണം / ചര്‍ച്ച / പ്രിന്റ് വിഭാഗത്തില്‍ ഡോ.എം.പി. സത്യനാരയണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ്, ആരോഗ്യ മേഖലയില്‍ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവര്‍ത്തനത്തിന് വ്യക്തികള്‍ക്ക്/ സംഘടനകള്‍ക്ക് നല്‍കുന്ന ഡോ. എസ്.വി.സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി, അഡ്മിനിസ്‌ട്രേറ്റിവ്, ജനറല്‍ വിഭാഗങ്ങളില്‍ മികച്ച സേവനം കാഴ്ച വച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്, എന്നിവ വിതരണം ചെയ്യും. അക്കാഡമിക് മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന കെ.ജി.എം.ഒ എ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡും സമ്മേളനത്തില്‍ വിതരണം ചെയ്യും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓണാഘോഷം ത്യജിച്ചു കൊണ്ട് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോയുടെ റിപ്പോര്‍ട്ടര്‍ ജിതിന്‍ ചന്ദ്രന്‍. എം തയ്യാറാക്കി 30/08/2020 ന് സംപ്രേഷണം ചെയ്ത ‘ പോരാളികളുടെ പൊന്നോണം ‘എന്ന പരിപാടിയാണ് മാധ്യമ അവാര്‍ഡിന് അര്‍ഹമായത്. 25000/ രൂപയും പ്രശംസാപത്രവും മാണ് അവാര്‍ഡിനായി നിശ്ചയിച്ചിരിക്കുന്നത്.
ആരോഗ്യ രംഗത്തെ മികച്ച സന്നദ്ധപ്രവര്‍ത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്ട്രസ്സ് മാനേജ്‌മെന്റ് കളക്ടീവ് ഇന്ത്യ ( ഡി. എം. സി. ഐ) ക്ക് ലഭിച്ചു. 10000/ രൂപയും പ്രശംസാപത്രവുമാണ് അവാര്‍ഡിനായി നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബിള്‍ സംഘടനയാണ് ഡി.എം.സി.ഐ. മുന്‍ സുപ്രീം കോടതി ജസ്റ്റീസ് ശ്രീ.കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുന്ന ഈ പ്രസ്ഥാനം കേരളത്തിലെ 14 ജില്ലകളിലും ആരോഗ്യ മേഖലകളില്‍ വ്യത്യസ്തങ്ങളായ രീതിയില്‍ ഇടപെടല്‍ നടത്തി വരുന്നു. ദീര്‍ഘ പരിചരണം ആവശ്യമായ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് തുടര്‍ച്ചയായ ആറു മാസത്തോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്ന മദേര്‍സ് മീല്‍ പ്രോഗ്രാം എടുത്തു പറയാവുന്ന ഒരു സാമൂഹ്യ ഇടപെടലാണ്.
കേരളത്തിലെ ആരോഗ്യവകുപ്പിന് കീഴില്‍ മികച്ച സേവനം കാഴ്ചവച്ച ഡോ.കെ.സി.രമേശന്‍ (അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ), ഡോ.രമേശ് ബാബു മൊട്ടാമല്‍ (സൂപ്പര്‍ സ്‌പെഷാലിറ്റി കേഡര്‍ ), ഡോ.ഡി.ബാലചന്ദര്‍, (സ്‌പെഷ്യാലിറ്റി കേഡര്‍ ), ഡോ.അജിത്ത് കുമാര്‍ സി(ജനറല്‍ കേഡര്‍) എന്നീ ഡോക്ടര്‍മാരും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. 2021 ജനുവരി 24 ന് 4 മണിക്ക് ചേരുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും, ജനറല്‍ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.