ശമ്പളം പിടിക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. അനിശ്ചിതകാല നിസഹകരണ സമരത്തിനും തീരുമാനമായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്പളം ഉടൻ തിരികെ നല്‍കണം, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ആശുപത്രികളിലും കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണുക, പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രത്യക്ഷ സമരം. സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉപവാസ സമരം. സംസ്ഥാന നേതാക്കള്‍ ഒരു ദിവസം ഉപവസിക്കും.
ഉപവാസ സമരത്തെ തുടര്‍ന്ന് തീരുമാനമായില്ലെങ്കില്‍ രോഗി പരിചരണത്തേയും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കാത്ത തരത്തില്‍ നിസഹകരണ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.