India

കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ദേശീയ സ്റ്റാര്‍ട്ടപ് പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്; കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ന്യൂഡല്‍ഹിയില്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി) ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍ 12 മേഖലകളിലായി 32 സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്.

കാര്‍ഷിക ഉത്പാദക വിഭാഗത്തില്‍ കള്ള് ചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പുരസ്കാരം ലഭിച്ചത്. തെങ്ങില്‍ കയറാതെ തന്നെ കള്ള് ചെത്തിയെടുക്കുന്ന യന്ത്രമാണ് ഈ സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മൂന്നു മാസത്തില്‍ കള്ളു ചെത്തുന്നതിനായുള്ള തെങ്ങുകയറ്റം 270 തവണകളില്‍നിന്ന് മൂന്നു തവണകളിലേയ്ക്ക് കുറയ്ക്കും. ലോകത്തെ തെങ്ങുകൃഷി ചെയ്യുന്ന ഇരുപത്തെട്ടോളം രാജ്യങ്ങളില്‍ ഈ യന്ത്രത്തിന് പേറ്റന്‍റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാമ്പസുകളില്‍ നിന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിലാണ് തിരുവനന്തപുരത്തെ ജെന്‍ റോബോട്ടിക്സിന് പുരസ്ക്കാരം ലഭിച്ചത്. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് എന്ന റോബോട്ട് ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും ജെന്‍ റോബോട്ടിക്സിസിന്‍റെ ഈ ഉല്പന്നത്തിനു സാന്നിധ്യമുണ്ട്.

പ്രമേഹ രോഗശമനത്തിന് ചക്കപ്പൊടി ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് ജാക്ക് ഫ്രൂട്ട് 365 എന്ന ഉത്പന്നത്തിന് ഭക്ഷ്യസംസ്കരണ വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചത്. ഗോഡ്സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ ഉത്പന്നം പുറത്തിറക്കുന്നത്. ഇതിലൂടെ പ്രമേഹം കുറയ്ക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 1000 രോഗികളില്‍ പരീക്ഷിച്ച് 996 പേരിലും പ്രമേഹം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ചക്കയ്ക്ക് വലിയ വിപണി സാധ്യതയും ഈ ഉത്പന്നം ഒരുക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.