Kerala

ആയി തപന്‍ റായഗുരു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ സി.ഇ.ഒ

 

തിരുവനന്തപുരം: സംരംഭക വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി തപന്‍ റായഗുരുവിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖൊരഗ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ റായഗുരുവിന് ടെക്‌നോളജി, അനലിറ്റിക്‌സ് സേവന വ്യവസായത്തില്‍ 25 വര്‍ഷത്തിലധികം ആഗോള പരിചയമുണ്ട്. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡാറ്റാ സയന്‍സിലും പ്രാഗത്ഭ്യം തെളിയിച്ചു. ഗ്ലോബല്‍ ലോജിക് ഇന്‍ക്, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ എക്‌സിക്യൂട്ടീവ് റോളുകള്‍ വഹിച്ചു. കെഎസ് യുഎമ്മിലെ നിയമനത്തിനു മുമ്പ് ട്രെഡന്‍സ് ഇന്‍കിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) ആയിരുന്നു 50 കാരനായ തപന്‍ റായഗുരു.

സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, ആക് സിലറേറ്ററുകള്‍, നിക്ഷേപകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഉപദേഷ്ടാക്കള്‍ തുടങ്ങി എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളം നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്ന കേരളത്തിലേക്ക് വ്യവസായ സഹകരണവും ആഗോള ബന്ധവും കൊണ്ടുവരികയെന്നതാണ് പുതിയ നേതൃത്വത്തിന്റെ ദൗത്യം.

ടെക്‌നോളജി, അനലിറ്റിക്‌സ് വ്യവസായത്തില്‍ റായ്ഗുരു തപന്റെ 25 വര്‍ഷത്തിലേറെ പരിചയവും 500 ഓളം കമ്പനികളുമായുള്ള തൊഴില്‍ സഹകരണവും കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് മുതല്‍ക്കൂട്ടാകും. ടെക്‌നോളജി, അനലിറ്റിക്‌സ് പ്രോജക്ടുകള്‍ക്കായുള്ള ആഗോള നിര്‍വ്വഹണ മോഡലുകളെക്കുറിച്ച് വിശദമായ ധാരണയുള്ള തപന്‍ പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും പരിചയസമ്പന്നനാണ്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള സ്വീകാര്യത നേടുന്നതിന് ഇത് സഹായിക്കും.

ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് തപന്‍ റായഗുരു പറഞ്ഞു. ഡോ.സജി ഗോപിനാഥും സംഘവും ഇതുവരെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാ പങ്കാളികളുടെയും സഹായത്തോടെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.