കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 33-ാമത് ശാസ്ത്ര കോണ്‍ഗ്രസ് ജനുവരി 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതല്‍ 29 വരെ നടക്കുന്ന പ്രീ കോണ്‍ഫറന്‍സില്‍ എല്ലാ അവതരണങ്ങളും വിര്‍ച്യുല്‍ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എസ്. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അവാര്‍ഡ് തുടങ്ങിയവയും വിതരണം ചെയ്യും.
‘പകര്‍ച്ചവ്യാധികള്‍: അപകടസാധ്യതയും ആഘാതലഘൂകരണവും’ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ വിഷയം. ജനുവരി 25 മുതല്‍ 28 വരെയുള്ള ടെക്നിക്കല്‍ സെഷനില്‍ കാര്‍ഷിക-ഭക്ഷ്യ ശാസ്ത്രം, ബയോടെക്നോളജി, രസതന്ത്രം, ഭൗമശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി-വനം ശാസ്ത്രം, മത്സ്യ-മൃഗ സംരക്ഷണ ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകളും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.
ഉന്നത ശാസ്ത്ര മേഖലയ്ക്ക് നേതൃത്വം നല്‍കിയ കേരളീയരായ ഡോ. പി.കെ. അയ്യങ്കാര്‍, ഡോ. പി.കെ. ഗോപാലകൃഷ്ണന്‍, ഡോ.പി.റ്റി. ഭാസ്‌കര പണിക്കര്‍, ഡോ. പി.ആര്‍. പിഷാരടി, ഡോ. ജി.എന്‍. രാമചന്ദ്രന്‍, ഡോ. ഇ.കെ ജാനകിഅമ്മാള്‍ എന്നിവരെ ആദരിക്കുന്ന സ്മാരക പ്രഭാഷണങ്ങള്‍ ഉണ്ടാകും. കൂടാതെ ഗവേഷണ ഉപകരണങ്ങളുടെ അവബോധ പോര്‍ട്ടല്‍ -കേരള (ഞഋഅജഗ) മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും പ്രമുഖ ശാസ്ത്ര ഗവേഷകരുമായുള്ള സംവാദവും ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും ജനുവരി 29ന് നടക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.