ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 33 മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് പുരോഗമിക്കുന്നു. തിരുവനന്തപുരം ശാസ്ത്രി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 ല്‍ പരം വിഷയങ്ങളിലായി 62 ഗവേഷണ പ്രബന്ധങ്ങളും 43 പോസ്റ്ററുകളും അവതരിപ്പിച്ചു. തിങ്കളാഴ്ച നടന്ന ഡോ. പി. കെ അയ്യങ്കാര്‍ അനുസ്മരണ പ്രഭാഷണത്തില്‍ വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. സോമനാഥ് ‘സാങ്കേതികവിദ്യകളിലെ ഞങ്ങളുടെ അനുഭവം’ എന്ന വിഷയത്തില്‍ സംസാരിച്ചു. ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലും സാധ്യമാകുന്ന മനുഷ്യ വാസത്തെക്കുറിച്ചും പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചൊവ്വാഴ്ച നടന്ന ഡോ.ജി.എന്‍ രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രബാസ് നാരായണ ‘രാമന്‍ പ്രഭാവം ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയ ചികിത്സാ രീതികളെക്കുറിച്ച് ‘ വിശദീകരിച്ചു. ബുധനാഴ്ച ഡോ. പി.കെ ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണത്തില്‍ കോസ്റ്റ്ഫോഡ് ചെയര്‍മാന്‍ പ്രൊഫ. കെ. പി. കണ്ണന്‍ ‘കേരള മോഡല്‍ വികസന പദ്ധതികളെ’ പ്രതിപാദിച്ചു. നാളെ (ജനുവരി 29) ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 ബാലശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ജനുവരി 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് മിനിസ്റ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍, യുവ ശാസ്ത്ര പുരസ്‌കാരം, ശാസ്ത്ര സാഹിത്യ അവര്‍ഡ് എന്നിവ വിതരണം ചെയ്യും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.