Kerala

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

 

തിരുവനന്തപുരം: നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ അവകാശസംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണെന്നും കുട്ടികള്‍ക്ക് ഭയരഹിതരായി ജീവിക്കാനുളള സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇയര്‍ ഓഫ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി 2021 ന്‍റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.

സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.