Auto

ആദ്യത്തെ ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

 

വാഹനങ്ങള്‍ ഓടുന്നത് റോഡിലും ഓഫ്‌റോഡിലും മാത്രമാണെന്ന് ആരു പറഞ്ഞു? ചില സ്‌റ്റൈല്‍ ഐക്കണുകള്‍ ഓടുന്നതും നിര്‍ത്തിയിട്ടിരിക്കുന്നതും മനസ്സുകളിലും കൂടിയാണ്. അല്ലെങ്കില്‍ വാഹനപ്രേമികളുടെ മനസ്സിലെ കള്‍ട്ട് വാഹനമായി മാറിയ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ നോക്കൂ. സംഗതി മഷിയിട്ടു നോക്കിയാലും കാണില്ലെന്നത് വേറെ കാര്യം. കാരണം കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ള റുബിക്കോണുകളുടെ എണ്ണം മൂന്ന്! കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്. ജീപ്പ് ക്യാറ്റഗറിയില്‍ ഇന്ത്യയില്‍ തന്നെ ഇത്രയും തുക മുടക്കി നമ്പര്‍ 1 സ്വന്തമാക്കിയത് തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോംഗ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ്‌സ് എംഡി ഡോ. പ്രവീണ്‍ റാണയാണ്. വിദേശത്തും സ്വദേശത്തുമുള്ള ബിസിനസ്സ് മാഗ്‌നറ്റുകളോട് മുട്ടിയാണ് ഡോ. പ്രവീണ്‍ ഈ ഒന്നാം നമ്പര്‍ ലേലത്തില്‍ പിടിച്ചത്.

രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂര്‍വതാരത്തെ 1-ാം നമ്പര്‍ ചാര്‍ത്തി ആദരിക്കാന്‍ അതിന്റെ ആദ്യ ഉടമകളിലൊരാള്‍ക്ക് തോന്നിയത് സ്വാഭാവികം. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീണ്‍ റാണ.  ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹന ലോകത്തെ ഈ അപൂര്‍വ താരത്തെ അദ്ദേഹം സ്വന്തമാക്കയത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിച്ചുകൊണ്ട് മുമ്പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിനെ പ്രചോദിപ്പിച്ചത് സാഹസികതയോടുള്ള കമ്പം തന്നെ. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം. പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തുന്ന റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് – കൂടുതല്‍ തലപ്പൊക്കമുണ്ടെന്നു ചുരുക്കം.

തന്നെ ഒരു വാഹനപ്രേമി എന്ന് വിളിക്കാന്‍ പ്രവീണ്‍ ഒരുക്കമല്ല. അതേ സമയം അതുല്യമായ പവറും എവിടെയും അങ്ങനെ കാണാന്‍ കിട്ടില്ലെന്ന അപൂര്‍വതയും മികച്ച ഓഫ് റോഡ് പെര്‍ഫോമന്‍സും സുരക്ഷിതത്വവും ആണ് തന്നെ റുബിക്കോണിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡോ. പ്രവീണ്‍ പറഞ്ഞു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍സ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്‌ളായേഴ്‌സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് സ്വേ-ബാറിന്റെ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റാംഗ്ലര്‍ റുബിക്കോണിന്റെ ഓഫ് റോഡിംഗ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സേഫ്റ്റിയെ അസാധരണമാക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍പ്പോയി പൂജ നടത്തി എത്തിയിരിക്കുന്ന ഡോ. പ്രവീണിന്റെ ചുവപ്പന്‍ റുബിക്കോണ്‍ മൂംബൈയ്ക്കുള്ള ആദ്യ ട്രിപ്പിന് തയ്യാറായിക്കഴിഞ്ഞു. കൊങ്കണ്‍, ലോണാവാല ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ സാഹസികമായ യാത്രാനുഭവങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് പ്രവീണും റുബിക്കോണും. ‘ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ലോംഗ് ട്രിപ്പുകള്‍ മുന്‍കൂട്ടി കണ്ടാണ് ഇവനെ സ്വന്തമാക്കിയത്,’ ഡോ പ്രവീണ്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.