കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി യുഎഇ സാമ്പത്തിക കാര്യ മന്ത്രിയെ ധരിപ്പിച്ചു
ദുബായ് : യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുബിന്‍ തൗഖ് അല്‍ മാരിയുമായി കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തി.
ദുബായ് ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സിറ്റിയിലെ സാമ്പത്തിക കാര്യ വകുപ്പ് മന്ത്രാലയത്തില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
യുഎഇയിലെ സാമ്പത്തിക മേഖലയിലെ ഉണര്‍വിനെ കുറിച്ചും രണ്ട് ലക്ഷത്തോളം പുതിയ തൊഴില്‍ സാധ്യതകള്‍ രാജ്യത്ത് ഉണ്ടെന്നതും ഇത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്നും സാമ്പത്തിക കാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തെ വെല്ലുവിളികളെ യുഎഇ അതിജീവിച്ചതായും വാണിജ്യ വ്യവസായ രംഗങ്ങളില്‍ ആധുനിക പദ്ധതികളാണ് യുഎഇ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
സംരംഭകര്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം നല്‍കിയതും. ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കിയതും ഉള്‍പ്പടെയുള്ള നവീകരണങ്ങള്‍ നിയമ രംഗത്ത് കൊണ്ടുവന്നതും സംരംഭകരെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി,
ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിലൊന്നായി യുഎഇ മാറിയതും അദ്ദേഹം വിശദീകരിച്ചു, മലയാളികളുമായുള്ള യുഎഇയുടെ ചരിത്രപരമായ ബന്ധത്തേയും അദ്ദേഹം അനുസ്മരിച്ചു,
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, നോര്‍കയുടേയും അബൂദാബി ചേംബര്‍ ഓഫ് കോമേഴ്‌സിന്റേയും വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എംഎ യൂസഫലി, മിര്‍ മുഹമദ് ഐഎഎസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
യുഎസില്‍ ചികിത്സ കഴിഞ്ഞ് മടങ്ങും വഴി പൊടുന്നനേയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ഒമ്പത് ദിവസത്തോളം യുഎഇയില്‍ തങ്ങുന്ന അദ്ദേഹം ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വാരാഘോഷം ഉദ്ഘാടനം ചെയ്യും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.