Kerala

സി.എഫ്. തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കർ

 

ചങ്ങനാശേരി എംഎല്‍എ സി.എഫ് തോമസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍ പി രാമകൃഷ്ണന്‍.സി.എഫ്. തോമസിന്റെ അന്ത്യം വളരെ ദുഃഖകരമായ ഒരു വാര്‍ത്തയായാണ് കേട്ടത്. അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായി ചികത്സയിലായിരുന്നു. ഈ രോഗപീഡയ്ക്കിടയിലും നിയമസഭയില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ സജീവമായി സാന്നിധ്യം വഹിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

സൗമ്യദീപ്തമായ കാര്‍ക്കശ്യക്കാരനായിരുന്നു സി.എഫ്. തോമസ്. അദ്ദേഹത്തിനു പറയാനുള്ളത് ഏറ്റവും സൗമ്യമായി എന്നാല്‍ ഏറ്റവും ശക്തമായി സഭാവേദികളില്‍ ഉന്നയിക്കാനും ഉന്നയിക്കുന്ന വിഷയങ്ങള്‍ സൂക്ഷ്മതയോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇടപെടാനും ശ്രദ്ധിച്ചിരുന്ന ഒരു സാമാജികനായിരുന്നു അദ്ദേഹമെന്നും സ്പീക്കര്‍ ഓര്‍മിച്ചു.

സി.എഫ് തോമസിന്റെ സൂക്ഷ്മത നിയമസഭയിലെ പുതിയ സാമാജികര്‍ക്ക് ഒരു മാതൃകയാണ്. നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പാലിക്കുന്നതിലും അച്ചടക്കത്തോടുകൂടി പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഇടപെടുന്നതിനും കാണിക്കുന്ന മര്യാദയും അങ്ങേയറ്റം അനുകരണീയമാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.