Gulf

അബുദാബി ടൂറിസം ഉന്നതതല സംഘം കേരള മാര്‍ട്ടില്‍ പങ്കെടുക്കും

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു

ബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവെച്ചു.

കോവിഡ് മൂലം വിനോദ സഞ്ചാര മേഖലയിലുണ്ടായ തളര്‍ച്ചയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യവുമായാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്.

കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമദ് റിയാസും അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമദ് ഖലീഫ അല്‍ മുബാരകുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ നടക്കുന്ന കേരള വാരാചരണത്തോട് അനുബന്ധിച്ച് കേരള വിനോദ സഞ്ചാര വകുപ്പ് റോഡ് ഷോ നടത്തിയിരുന്നു.

മെയ് മാസം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ അബുദാബി ടൂറിസം വകുപ്പ് ചെയര്‍മാനെ മന്ത്രി മുഹമദ് റിയാസ് ഔദ്യോഗികമായി ക്ഷണിച്ചു.

അബുദാബിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യ വികസന കമ്പനിയായ അല്‍ ദാറിന്റെ ചെയര്‍മാന്‍ കൂടിയ മുഹമദ് ഖലീഫ അല്‍ മുബാരകിന്റെ സന്ദര്‍ശനം കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

കോവിഡ് കാല പ്രതിസന്ധികളില്‍ നിന്ന് കേരള ടൂറിസം കരകയറുന്ന വേളയില്‍ സൗഹൃദ രാജ്യമായ യുഎഇയില്‍ നിന്നും നിക്ഷേപം എത്തുമെന്ന് തന്നെയാണ് കേരളത്തിന്റെ വിനോദ സഞ്ചാര വകുപ്പിന്റെ പ്രതീക്ഷയെന്ന് മന്ത്ി റിയാസ് പറഞ്ഞു.

സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കൃഷ്ണ തേജയും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയും ചര്‍ച്ചകളില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.