Breaking News

കോവിഡ്: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷം; പോലീസിന് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍ കൂട്ടമായി പുറത്തേക്കിറങ്ങുന്ന സാഹചര്യമാണ്. തിരുവനന്തപുരത്ത് കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നു എന്നും മന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. മാളുകളിലെ സിസിടിവി നഗരസഭയുമായി ബന്ധിപ്പിക്കും. അനാവശ്യ യാത്രകള്‍ തടയുമെന്നും മേയര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടിയതോടെയാണ് നടപടി. വെള്ളയില്‍ തൂങ്ങിമരിച്ച സെക്യുരിറ്റി ജീവനക്കാരന്റേയും കല്ലായിലെ ഗര്‍ഭിണിയുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല. കോര്‍പ്പറേഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് കോഴിക്കോട് വലിയങ്ങാടിയില്‍ പരിശോധന നടത്തി.

പോലീസുകാര്‍ക്കും കര്‍ശന നിര്‍ദേശം ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്. യാത്ര നിയന്ത്രിക്കണം, ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടിലെത്തണം. മറ്റ് വീടുകളില്‍ പോവരുത്. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.