Kerala

സർക്കാരിന് അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയമെന്ന് കെ.സി ജോസഫ്

 

അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ 40 എം എൽ എ മാർക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സർക്കാരിന് അറിയാൻ പാടില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.

അവിശ്വാസ പ്രമേയം ചർച്ചക്കെടുത്താൽ സ്വർണ്ണ കള്ളക്കടത്തിനെ ന്യായികരിക്കാൻ സി പി എം ഒഴികെയുള്ള ഘടക കക്ഷികൾ തയാറാകില്ലയെന്ന ആശങ്കയും കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സംശയരഹിതമായി ഇടപെടലിനെ ന്യായികരിക്കാനുള്ള പ്രയാസവും തന്നെയാണ് സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കോവിഡിന്റെ പേരിൽ പാർലമെന്റ് സമ്മേളനവും നിയമസഭാ സമ്മേളനങ്ങളും മാറ്റിവെക്കാൻ ശ്രമിക്കുന്ന ബി ജെ പി സർക്കാരുകൾക്ക് തെറ്റായ മാതൃകയാണ് കേരളം കാണിക്കുന്നതെന്നും ഇടതുപക്ഷ കക്ഷികൾ ഈ യാഥാർഥ്യം കണക്കിലെടുക്കണമെന്നും കെ.സി ജോസഫ് അഭ്യർത്ഥിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.