കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി പോലീസ്. ‘കാവലായ്’ -എ ട്രിബ്യൂട്ട് ടു മര്‍ടെയര്‍സ്’ എന്ന പേരില്‍ കേരളാ പോലീസ് ഒരുക്കിയ സ്മൃതിദിന ഗാനം ശ്രദ്ധേയമാകുകയാണ്. സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗാനം പ്രകാശനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വഹണമെന്നത് അവരുടെ കുടുംബാംഗങ്ങളുടെ കൂടി ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ ഗാനം. റിലീസ് ചെയ്ത അക്കൗണ്ടുകളിലൂടെ ഇതിനകം ആറു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഗാനരചന മുതല്‍ സംവിധാനം വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.
മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം പി, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജുവാരിയര്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, പ്രിയ ലാല്‍, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവ് എന്നിവര്‍ തത്സമയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഗാനം റിലീസ് ചെയ്തിരുന്നു.
അണിയറപ്രവര്‍ത്തകര്‍
ക്രിയേറ്റീവ് ഹെഡ് : മനോജ് എബ്രഹാം ഐപിഎസ്
ആശയം: നാഗരാജു ചക്കിലം ഐപിഎസ്
സംവിധാനം: അരുണ്‍ ബിടി, സിപിഒ KPSMC
ക്യാമറ: ശ്യാം അമ്പാടി
എഡിറ്റ്, വിശ്വല്‍ എഫക്ട്:ബിമല്‍ വി സ്, എസ് സിപിഒ KPSMC
ഗാന രചന: ജോഷി എം തോമസ്, സിപിഒ
സംഗീതം: ആന്റ്റോ വിജയന്‍, സിപിഒ
പാടിയത്:യുജിന്‍ ഇമ്മാനുവല്‍
പ്രോജെക്ട് ഡിസൈന്‍:സന്തോഷ് പി എസ്, സിപിഒ KPSMC
സഹ.സംവിധാനം: സന്തോഷ് സരസ്വതി,സിപിഒ KPSMC
ഗാനമിശ്രണം: ആഷിഷ് ഇല്ലിക്കല്‍,
കളറിസ്റ്റ്: ജോഷി എ എസ്
കോ-ഓര്‍ഡിനേഷന്‍: കമലനാഥ് കെ ആര്‍, എസ് സിപിഒ, സിപിഒമാരായ അഖില്‍ പി ,വിഷ്ണുദാസ് റ്റി വി,ശിവകുമാര്‍ പി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.