Kerala

സമൂഹവ്യാപന സാധ്യത; കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. അതേസമയം ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവിലെ സ്ഥിതി സമൂഹവ്യാപന സാധ്യത കൂട്ടുമെന്നും ഈ സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് ജോലിക്ക് പോകാന്‍ നല്‍കിയിരുന്ന പാസ് ഇന്നു മുതല്‍ നിര്‍ത്തും. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ അധികം പേരും കര്‍ണാടകയില്‍ ജോലിക്കായി പോയി വന്നവരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി വഴിയുളള യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുന്നത്. കര്‍ണാടകയിലേക്ക് ദിവസേന ജോലിയ്ക്ക് പോകുന്നവര്‍ 28 ദിവസം അവിടെ താമസിച്ച ശേഷം മാത്രം തിരിച്ച് വന്നാല്‍ മതി. ഇത് കേരളത്തിലേക്ക് വരുന്നവര്‍ക്കും ബാധകമാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ കാല്‍നടയായി വരുന്നപരെ തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കര്‍ണാടകയില്‍ ജോലിക്കുപോയ അഞ്ചു പേര്‍ക്കാണ് രണ്ട് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.