തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സര്‍വിസിന്റെ മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടന്നതായി ആരോപണം. പണം അടച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിന്റെ പകര്‍പ്പ് പി.എസ്.സി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് കെ.എ.എസ് ഒന്നും രണ്ടും സ്ട്രീമിലേക്കുള്ള പ്രാഥമികപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. പി.എസ്.സി പുറത്തിറക്കിയ ഉത്തരങ്ങളുമായി മികച്ച വിജയം കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. 88-90ന് മുകളില്‍ മാര്‍ക്ക് പ്രതീക്ഷിച്ചവര്‍ കട്ട് ഓഫ് മാര്‍ക്ക് ലഭിക്കാതെ പുറത്തായി. ഇതോടെ ഒരുവിഭാഗം ഉത്തരക്കടലാസുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പി.എസ്.സിക്ക് അപേക്ഷ നല്‍കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും നല്‍കിട്ടില്ല. ലഭിച്ചവര്‍ക്കാകെട്ട മറ്റ് ചിലരുടെ ഉത്തരക്കടലാസുകളാണ് നല്‍കിയത്.
പ്രാഥമിക പരീക്ഷഫലം ആയതിനാല്‍ കെ.എ.എസിന് 15 ദിവസത്തെ പുനഃപരിശോധന സമയമാണ് പി.എസ്.സി അനുവദിച്ചത്. മാര്‍ക്കുകള്‍ കണക്കാക്കിയത് ശരിയാണോയെന്ന് പരിശോധിക്കുന്നതിന് 85 രൂപയും ഉത്തരക്കടലാസിന്റെ പകര്‍പ്പിന് ഒരു പേപ്പറിന് 335 രൂപയുമാണ് ഈടാക്കിയത്. പണം ട്രഷറിയിലടച്ച് ചെലാന്‍ സഹിതം അപേക്ഷിക്കണമെന്നായിരുന്നു നിര്‍ദേശം. ഓണാവധിയും കോവിഡ് നിയന്ത്രണങ്ങളും ഉള്ളതിനാല്‍ പണം അടക്കാനും അപേക്ഷ നല്‍കാനും ബുദ്ധിമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചെങ്കിലും തീയതി ദീര്‍ഘിപ്പിക്കാന്‍ കമീഷന്‍ തയാറായില്ല. കെ.എ.എസ് പരീക്ഷക്ക് വിതരണം ചെയ്ത ഒ.എം.ആര്‍ ഷീറ്റുകളില്‍ 17,000ത്തോളം ഉത്തരക്കടലാസുകള്‍ ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് മെഷീന്‍ പുറന്തള്ളിയിരുന്നു. തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ചെയര്‍മാന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.