Kerala

കരിപ്പൂർ വിമാനാപകടം; ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും

 

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന് 375 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണുള്ളത്. 75 ലക്ഷം മുതൽ ഒരു കോടിക്ക് മേൽ വരെയാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കപ്പെടുക. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്‌തിരിക്കുന്നത്. എന്നാൽ നഷ്‌ടപരിഹാരം ലഭിക്കുന്നതിന് അൽപം കാലതാമസം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുകയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കഴിയൂ എന്നതുകൊണ്ടാണിത്.

വിമാനയാത്രയ്‌ക്കിടെ ഉണ്ടാകുന്ന അപകടത്തിൽ യാത്രക്കാർക്ക് മരണം സംഭവിക്കുകയോ, പരിക്ക് ഏൽക്കുകയോ ചെയ്‌താൽ നഷ്‌ടപരിഹാരം ഉറപ്പാക്കുന്ന ബിൽ 2016ൽ പാർലമെന്റ് പാസാക്കിയിരുന്നു. ഇതുകൂടാതെ ബാഗേജുകൾ നഷ്‌ടപ്പെടുകയോ, വിമാനം വൈകുകയോ ചെയ്‌താൽ പോലും കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതാണ് ഈ ബിൽ. മറ്റുള്ള അപകടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എസ് ഡി ആർ ( സ്പെഷ്യൽ ഡ്രോവിംഗ് റൈറ്റ്സ്) അടിസ്ഥാനത്തിലാണ് നഷ്‌ടപരിഹാരം നിശ്‌ചയിക്കുന്നത്. ഇതനുസരിച്ച് അപകടത്തിൽ മരണം സംഭവിച്ചു കഴിഞ്ഞാൽ ഒരു ലക്ഷം എസ് ഡി ആർ മുതൽ 1,13,100 എസ് ഡി ആർ എന്ന കണക്കിലാണ് തുക ലഭിക്കുക. നിലവിലെ വിനിമയ നിരക്കിൽ ഒരു എസ് ഡി ആർ എന്നുപറയുന്നത് 105 ഇന്ത്യൻ രൂപയ്‌ക്ക് തുല്യമാണ്.

ബിൽ അനുസരിച്ച്, വിമാനയാത്രക്കിടെ ബാഗേജുകൾ നഷ്‌ടപ്പെട്ടാൽ 4150 മുതൽ 4694 എസ് ഡി ആർ എന്ന കണക്കിലും, ബാഗേജുകൾക്ക് നാശനഷ്‌ടമോ അതല്ല എത്തുന്നതിന് കാലതാമസമോ നേരിട്ടാൽ 1000 മുതൽ 1131 എസ് ഡി ആർ എന്ന കണക്കിലുമാകും നഷ്‌ടപരിഹാരം ലഭിക്കുക.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.