ചെന്നൈ: കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ ഹാസന്‍. മികച്ച ഭരണമാണ് പിണറായിയുടേതെന്നും അത് തുടരട്ടേയെന്നും കമല്‍ പറഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ എന്തായാലും മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. മൂന്നാം മുന്നണിയെ കൂട്ടിയായിരിക്കും മക്കള്‍ നീതി മയ്യത്തിന്റെ മുന്നണി സംവിധാനമെന്നും ദ്രാവിഡ പാര്‍ട്ടികള്‍ മുന്നണി ഘടനക്കകത്ത് വരില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുക.
പിണറായി വിജയന്‍ സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂപ്പര് വിജയിക്കണം. നല്ല ഭരണമാണ് അദ്ദേഹത്തിന്റേത്. അത് തുടരട്ടേ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. എവിടെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ കണ്ടത് സുഹൃത്തെന്ന നിലയിലാണ്- കമല ഹാസന്‍ പറഞ്ഞു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.