ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കരയുടെ വാര്‍ഡ് 27 ല്‍ നല്‍കിയ പത്രിക പ്രതിസന്ധിയിലായി. മണ്ഡലം സെക്രട്ടറിയായതിനാല്‍ വിജയം ഉറപ്പിക്കുകയും, മറ്റാരെകൊണ്ടും ഡമ്മി പത്രിക സമര്‍പ്പിക്കാന്‍ സമ്മതിക്കാത്തതും വലിയ പ്രതിഷേധത്തിന് ബിജെപിക്കുള്ളില്‍ തന്നെ കാരണമായി. തൃക്കാക്കര ക്ഷേത്രം നിലനില്‍ക്കുന്ന വാര്‍ഡില്‍ ബിജെപിക്ക് അതു കൊണ്ട് സ്ഥാനാര്‍ത്ഥി ഇല്ല. എറണാകുളം ജില്ലാ കമ്മറ്റി വിജയ പ്രതീക്ഷ വെച്ചിരുന്ന വാര്‍ഡിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടും , സി പി എം മൂന്നും സ്ഥാനവുമായിരുന്നു. വാര്‍ഡില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന നൂറ് കണക്കിന് പ്രചരണ ബോര്‍ഡുകള്‍ വെള്ളിയാഴ്ച്ച രാത്രി തന്നെ നീക്കം ചെയ്തു. ഇത്തവണ വിജയം ഉറപ്പിച്ച വാര്‍ഡായതിനാല്‍ പത്രിക സ്വീകരിപ്പിക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം നടക്കുന്നുണ്ട്.
നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടി നി സമയം ചോദ്യം ചെയ്യപ്പെട്ടത്. ബി ജെ പി ദേശീയ നേതൃത്ത്വം ശക്തമായി പത്രിക സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സ്വന്തമായുണ്ടായ വാഹനം ഗതാഗത വകുപ്പ് അറിയാതെ പൊളിച്ചു വില്‍ക്കുകയും, രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കുകയും ചെയ്തത് വിനയായി.
കഴിഞ്ഞ തവണ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഇതേ വാര്‍ഡില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. വനിതാ വാര്‍ഡായിരുന്ന അവിടുന്ന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇത്തവണ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്ത്വം ലഭിക്കാത്തതിനാല്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളില്‍ ഇത് ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. പാര്‍ട്ടി അനുഭാവികളും എല്‍ ഡി എഫ് തീരുമാനത്തില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.