തലസ്ഥാന നഗരി വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങള്‍ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കും. യാത്രകള്‍ ഒഴിവാക്കണം, വീട്ടില്‍ അടങ്ങിയിരിക്കാന്‍ മനസുകാണിക്കണം. തലസ്ഥാന നഗരി ഒരു അഗ്നിപര്‍വതത്തിനു മുകളിലാണ്, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സമൂഹവ്യാപനമുണ്ടായാല്‍ സര്‍ക്കാര്‍ മറച്ചുവയ്‌ക്കില്ല. അങ്ങനെയൊരു അവസ്ഥ വന്നാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ അറിയിക്കും. സമൂഹവ്യാപന ആശങ്കയിലാണ് തലസ്ഥാനം ഇപ്പോളെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പുതിയ നാല് കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണ് പുതിയ നിയന്ത്രണ മേഖലകള്‍. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.
സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലെെന്‍ ഭക്ഷണവിതരണക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌ന്‍മെന്റ് മേഖലകളിലെ ഓണ്‍ലെെന്‍ ഭക്ഷണവിതരണം അവസാനിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച ഓണ്‍ലെെന്‍ ഭക്ഷണവിതരണക്കാരന്‍ കുന്നത്തുകാല്‍ സ്വദേശിയാണ്. പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്‌ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ക്വാറന്റെെനിലുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തതിലൂടെയാണ് യുവാവിനു കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സമ്ബര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാന്‍ ആലോചനയുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റും കേരള സര്‍വകലാശാലയുമടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. നഗരത്തിലെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ പാളയം, കാര്യവട്ടം ക്യാംപസുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ജൂലൈ 6 തിങ്കളാഴ്ച മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതായി സര്‍വകലാശാല അറിയിച്ചു. സര്‍വകലാശാല ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിവരുന്ന സേവനങ്ങള്‍ ജൂലൈ 10 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.