Web Desk
തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹവ്യാപനത്തിന് വഴിവെക്കുന്ന വീഴ്ച്ചകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച്ചകള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മനഃപൂര്‍വ്വം തകിടം മറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. തിരുവനന്തപുരത്തെ ഡല്‍ഹിയും ചെന്നൈയും പോലെയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ സമരപരിപാടികള്‍ ആശങ്കയുണ്ടാക്കുന്നു. രോഗവ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രതിഷേധിക്കാന്‍ തയ്യാറാകണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ചില വഴികള്‍ അടയ്ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നഗരത്തില്‍ ചന്തകള്‍ നിയന്ത്രണം പാലിച്ച് പ്രവര്‍ത്തിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവാഹത്തിനും മരണചടങ്ങുകള്‍ക്കും അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നു.
അതേസമയം മുല്ലപ്പള്ളിക്കെതിരെയും മന്ത്രി രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ നിയോഗിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കടകംപള്ളി പരിഹസിച്ചു. മന്ത്രി കെ കെ ശൈലജയ്ക്കെതിരായ പരാമര്‍ശത്തി്ല്‍ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.