ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കബഡി താരങ്ങള്‍. സിംഗു അതിര്‍ത്തിയിലെത്തിയ സംഘം കര്‍ഷകരുടെ തല മസാജ് ചെയ്താണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഹെഡ് മസാജ് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും കര്‍ഷകര്‍ക്ക് മാത്രമായിരിക്കും ഈ സേവനമെന്നും താരങ്ങള്‍ പറഞ്ഞു.
ഡല്‍ഹിയിലെ കൊടും തണുപ്പും പ്രതിഷേധക്കാരിലെ മാനസിക പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ ഹെഡ് മസാജ് വളരെ ഉപകാരപ്രദമാണെന്നും അതിനാലാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നുമായിരുന്നു അന്താരാഷ്ട്ര കബഡി താരമായ കോമല്‍ ദീപ് സിംഗ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രതിഷേധം നടത്തുന്നവരുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാനാണിത്. ലഹരി മരുന്നിനടിമകളല്ല ഞങ്ങളെന്ന് സര്‍ക്കാരിനോട് പറയാന്‍ അവര്‍ക്ക് കരുത്ത് നല്‍കാനാണിത്. ഞങ്ങള്‍ മാവോയിസ്റ്റുകളല്ല, ഖലിസ്ഥാനികളല്ല’, കോമല്‍ ദീപ് സിംഗ് പറഞ്ഞു.
ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു. അതേസമയം കര്‍ഷകര്‍ക്കല്ല, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഈ മസാജ് ഇപ്പോള്‍ ആവശ്യമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.