കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് കെ.വി.തോമസ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു.
ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന. ശനിയാഴ്‌ച കൊച്ചിയിലെ ബിടിഎച്ചില്‍ വച്ചാണ് കെ.വി.തോമസ് മാധ്യമപ്രവര്‍ത്തകരെ കാണുക. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിനു ‘വരട്ടെ, പറയാം’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ.വി.തോമസ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് തന്നെയെന്ന് സൂചന നല്‍കുന്നതാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റില്‍ കെ.വി.തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് കെ.വി.തോമസും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ച ഉടലെടുത്തത്. എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെതിരെ കെ.വി.തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. താനുമായി ഒരു കൂടിയാലോചനയും നടന്നില്ലെന്നായിരുന്നു കെ.വി.തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.