News

ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

Web Desk

തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പണമുള്ളവർ സ്വന്തം വാഹനത്തിൽ പോകുമ്പോൾ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ​ഗതാ​ഗതത്തെ ആശ്രയിക്കുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിച്ച തീരുമാനം മനുഷ്യത്വപരമല്ല. എസ്.ടി കൂട്ടിയിട്ടും ഒരക്ഷരം മിണ്ടാത്ത ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവർത്തനരഹിതമായോയെന്ന് അദ്ദേഹം പരിഹസിച്ചു. വൈദ്യുതിബിൽ,വെള്ളക്കരം വർദ്ധനകൾക്ക് പിന്നാലെ പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽ കൂടി പിണറായി ജനങ്ങളെ പിന്നിൽ നിന്നും കുത്തിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.