സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ശക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെടി ജലീല്‍ നല്‍കുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കെടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഭക്ഷ്യധാന്യ കിറ്റാണോ സ്വര്‍ണക്കിറ്റാണോ കൈമാറിയത് എന്നതില്‍ സംശയമുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സരിത്തിനെ എന്തിന് വിളിക്കണം. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണി മന്ത്രി സംസാരിക്കുന്നില്ല എന്നതിന് എന്താണുറപ്പ്. ഇതിനു മുന്‍പും ജലീല്‍ സ്വപ്നയെ വിളിച്ചതിന് തെളിവ് വരുന്നുണ്ട്. ആരെയാണ് ജലീല്‍ കബളിപ്പിക്കുന്നത്?ലോക് ഡൗണ്‍ കാലത്താണ് ഏറ്റവുമധികം കിറ്റുകള്‍ കൊടുത്തത്. ജലീല്‍ വിശ്വാസിയാണെങ്കില്‍ സക്കാത്തിനെയൊക്കെ മോശമാക്കുന്നത് എന്തിനാണ് ? ജലീല്‍ പറഞ്ഞതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ജലീലിന്‍റെ വാര്‍ത്ത സമ്മേളനത്തിലും നാടകീയതയുണ്ട്.
തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ജലീല്‍. എന്‍ഐഎ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്ബോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണെന്ന് വ്യക്തമാവും. എന്ത് കൊണ്ട് ഇത്രയും ദിവസം സ്വപ്നയെ തനിക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ 2 മാസത്തെ ഫോണ്‍ കോള്‍ റെക്കോഡ് പുറത്ത് വിടാന്‍ ജലീലിന് ധൈര്യമുണ്ടോ? ഐഎഎസ് ഉദ്യോഗസ്ഥനെ 9 മണിക്കൂറിലധികം ചോദ്യം ചെയ്യുന്നത് കേരള ചരിത്രത്തിലാദ്യമായാണ്. സ്വര്‍ണക്കടത്ത് സംഘത്തിന് ഫ്ലാറ്റ് ബുക്ക് ചെയ്ത് കൊടുക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. ഇതെല്ലാം അസാധ്യമായ സാഹചര്യമാണ്.എല്ലാ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ട്. സാധാരണ സൗഹൃദമല്ല ഇത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി തലത്തിലെ അന്വേഷണം പരിഹാസ്യമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരില്‍ ഒന്നിലധികം മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടും. സ്വപ്നയുമായി ബന്ധമുള്ള മന്ത്രിമാരും നേതാക്കളും വേറെയുമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.