Kerala

കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെടുന്നു: കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: രാജ്യത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ കളങ്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികള്‍ നല്‍കിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് നടത്തിയത്. ഗ്രീന്‍ ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ ഹവാലയും റിവേഴ്‌സ് ഹവാലയും നടത്താന്‍ കള്ളക്കടത്തുകാരെ സഹായിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നല്‍കുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയ പ്രീണനം നടത്തുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീര്‍ക്കാനാണ് മുഖ്യമന്ത്രി ധര്‍മ്മടത്തേക്ക് പോയത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പ് അദ്ദേഹം ധര്‍മ്മടത്ത് പോയത് പലതും ഒതുക്കിതീര്‍ക്കാനാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ എന്‍.ഡി.എ നേടും. ലാവ്ല്ലിന്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. മന്‍മോഹന്‍സിം?ഗിന്റെ ഉപദേശകനായിരുന്ന ടി. കെ നായരും എ.കെ ആന്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.