കല്‍പ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാജ്യത്ത് വിധ്വംസന പ്രവര്‍ത്തനം നടത്തുന്ന സംഘടനയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കല്‍പ്പറ്റയില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെതിരെ െ്രെകസ്തവ സമൂഹത്തിന്റെ ഇടയില്‍ ശക്തമായ അമര്‍ഷമുണ്ട്. ലോകത്താകെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കുകയും കേരളത്തിലടക്കം പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൊവിഡ് ദുരിത കാലത്ത് കുറച്ച് തുണികള്‍ കൊണ്ടു വന്നുവെന്നല്ലാതെ വയനാട്ടിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കുന്നു പോലുമില്ല. വയനാട്ടിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടു. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. രാഹുലിന്റെ മണ്ഡലമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും വയനാടിനെ അവഗണിക്കുകയാണ്. സൗജന്യമായി ലഭിച്ച ഭൂമിയില്‍ മെഡിക്കല്‍ കോളേജ് പണിയാതെ സര്‍ക്കാര്‍ കള്ളപ്രചരണം നടത്തി. സൗജന്യ ഭൂമിയായതിനാല്‍ കമ്മീഷന്‍ കിട്ടില്ലെന്ന് മനസിലായതുകൊണ്ടാണ് സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തത്. ആ സ്ഥലത്ത് പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്ന് പറയുന്നത് കള്ളമാണ്. വയനാട് മെഡിക്കല്‍ കോളേജ് എന്ന ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ സ്വപ്നമാണ് പിണറായി സര്‍ക്കാര്‍ തകര്‍ത്തത്. പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതികള്‍ക്കെല്ലാം അനുവാദം കൊടുക്കുന്ന സര്‍ക്കാരാണ് പാവങ്ങളെ പരിസ്ഥിതിയുടെ ചുവപ്പു നാടയില്‍ കുരുക്കുന്നത്.
അഴിമതിയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും യോഗം പൂജപ്പുര ജയിലില്‍ ചേരേണ്ടി വരും. രവീന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പല ഉദ്യോഗസ്ഥന്‍മാര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. ചില മന്ത്രിമാര്‍ക്കും ബന്ധമുണ്ട്. തെളിവുകള്‍ സമാഹരിക്കാനാണ് ലാവ്‌ലിനില്‍ സിബിഐ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.