പാലക്കാട്: ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലാണ് തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്ക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ ദമ്പതികള്‍ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണ്. അത് കേരളത്തിലെ ക്രൈസ്തവ സഭകളടക്കം ശക്തമായി പറയുന്ന കാര്യമാണ്. ലൗ ജിഹാദ് തടയാന്‍ യു പി മാതൃകയില്‍ നിയമം കൊണ്ടുവരുമെന്നത് ബി ജെ പി പ്രകടനപത്രികയിലെ ശക്തമായ വാഗ്ദ്ധാനമാണ്. ലീഗ് ഇന്ത്യയെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന് കരട് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കും. വിശ്വാസത്തെ വോട്ടാക്കിമാറ്റാനുളള നിര്‍ദേശങ്ങള്‍ക്കാണ് പ്രകടന പത്രികയില്‍ ബി ജെ പി ഊന്നല്‍ നല്‍കുന്നത്. യു ഡി എഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.