ലോക്ഡൗണ്‍ കാലത്തെ പരിമിതികള്‍ക്കിടയില്‍ വീട്ടിലിരിക്കുന്ന പ്രേക്ഷകരെ രസിപ്പിക്കാനും അവരുടെ സാന്നിധ്യം ഉറപ്പിക്കാനും ശ്രമിച്ച മാധ്യമ-വിനോദ വ്യവസായത്തെ പ്രശംസിച്ച് മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സിഐഐ നാഷണല്‍ കമ്മിറ്റി ചെയര്‍മാനും സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറുമായ കെ മാധവന്‍. സിഐഐ ബിഗ് പിക്ചര്‍ സമ്മിറ്റില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണ്‍ സമയത്ത് ടെലിവിഷന്‍, ഗെയിമിംഗ്, ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പോലുള്ള മാധ്യമങ്ങളെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിച്ചു. പ്രീ-ലോക്ക്ഡൗണ്‍ സമയത്തേക്കാള്‍ 37% ശതമാനം വളര്‍ച്ചയുണ്ടായി. ഐപിഎല്‍ 2020 മത്സരത്തിലൂടെ ലൈവ് സ്‌പോര്‍ട്‌സ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് നടന്ന ഏറ്റവും വലിയ തത്സമയ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്രമായിരുന്നില്ല ഐപിഎല്‍, രാജ്യത്തിന് പ്രതീക്ഷയുടെ ദീപം കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23% കൂടുതല്‍ വ്യൂവേഴ്‌സിനെ സ്വന്തമാക്കി മുന്‍വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകള്‍ ഈ ടൂര്‍ണമെന്റ് തകര്‍ത്തു. പ്രേക്ഷകരില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നുമുള്ള പ്രതികരണം വിനോദമേഖലയ്ക്ക് ഉണര്‍വേകി. മാധ്യമലോകത്തിന്റെ തിരിച്ചുവരവ് എന്ന നിലയ്ക്ക് ഐപിഎല്‍ മാറുകയായിരുന്നു.
ചലച്ചിത്ര വ്യവസായം ഡിജിറ്റല്‍ ഫ്‌ളാറ്റ്‌ഫോമുകള്‍ക്ക് ആനുയോജ്യമായ തരത്തില്‍ മാറി. സിനിമകളെ ഡിജിറ്റല്‍ മോഡലില്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു തുടങ്ങി. തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഇനിയും കാലതാമസം ഉണ്ടാകും. പക്ഷേ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട സിനിമകള്‍ സുരക്ഷിതത്തോടെ തിയേറ്ററിലിരുന്ന് കാണുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്.
2030 ഓടെ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് മേഖലയ്ക്ക് 24 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 100 ബില്ല്യണ്‍ ആയി വളരാനുള്ള കഴിവുണ്ട്. അതാണ് നമ്മുടെ ലക്ഷ്യം. 300 മില്ല്യണ്‍ കുടുംബങ്ങളില്‍ 120 മില്ല്യണ്‍ കുടുംബങ്ങള്‍ ടിവിയെ ആശ്രയിക്കുന്നുണ്ട്. 950 ദശലക്ഷത്തിലധികം മൊബൈല്‍ വരിക്കാരുള്ള ഒരു രാജ്യത്ത് ഞങ്ങള്‍ക്ക് 500 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ മാത്രമേ ഉള്ളൂ.
ഈ മഹാമാരി കാലം, ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ വീഡിയോ, ഡിജിറ്റല്‍ ഗെയിമിംഗ് എന്നിങ്ങനെ ഉപഭോക്താക്കളെ മുമ്പൊരിക്കലുമില്ലാത്ത വിധം സാങ്കേതികവിദ്യ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു- ഇത് ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും.
ലക്ഷ്യം കൈവരിക്കാന്‍ നിയന്ത്രങ്ങളില്‍ ഇളവും വളരെ ലളിതമായ ഭരണ ഘടനയും ആവശ്യമാണ്. വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നയങ്ങള്‍ രൂപപ്പെടുത്തിയാല്‍ ഈ മേഖലയില്‍ ഇന്ത്യ ആഗോളതലത്തില്‍ മുന്നിലായിരിക്കും. വ്യവസായത്തിന്റെ ആവശ്യങ്ങള്‍ പരിശോധിച്ച് അതിന്റെ വളര്‍ച്ച സുഗമമാക്കാന്‍ ഉന്നതരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.