തിരുവനന്തപുരം: കോവിഡിനെതിരെ സംസ്ഥാനത്ത് നടക്കുന്നത് ശാസ്ത്രീയ പ്രതിരോധ പ്രവര്‍ത്തനമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തില്‍ ഉള്ളത്. കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.
കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികള്‍ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകള്‍ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകള്‍ക്ക് ഓക്സിജന്‍ സപ്ലൈ കിട്ടാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്.
തുടക്കത്തില്‍ 0.5 ആയിരുന്നു മരണനിരക്ക്. ജൂലൈ മാസത്തില്‍ 0.7 ആയി. ഒരിക്കല്‍ പോലും മരണനിരക്ക് ഒരുശതമാനത്തില്‍ അധികമായില്ല. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞു. ദിവസവും 20,000 കേസുകള്‍ വരെ എത്തുമെന്നായിരുന്നു കരുതിയത്. എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അത് കുറയ്ക്കാനായത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.