Breaking News

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ഗുരുതര സാഹചര്യം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: കെ.കെ.ശൈലജ

 

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും കേരളത്തിന്‍റെ ചില ഭാഗങ്ങളിൽ ഗുരുതര സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം.പൂന്തുറ മേഖലയിൽ 31, 985 പേർ ഉള്ളതിൽ 5611 പേർ പ്രായമേറിയവരും 2250 പേർ അഞ്ചു വയസിൽ താഴെയുള്ളവരുമാണ് എന്നത് ഓർക്കണം.

ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം എല്ലാ വകുപ്പുകളും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. വളണ്ടിയർമാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ വാനിൽ മരുന്നും മറ്റും എത്തിക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. സൗജന്യ റേഷൻ കൊടുക്കാനായി. വനിതാ ശിശു വികസന വകുപ്പ് ന്യൂട്രീഷൻ കിറ്റ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. പരിമിതികൾ മറികടന്ന് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിശോധനയുടെ ഭാഗമായി ആന്‍റിജൻ ടെസ്റ്റ് നടത്തുന്നത് അതിവേഗം ഫലം ലഭിക്കാനാണ്. പി.സി. ആർ ടെസ്റ്റിന് സമാനമാണിതും. വേഗം ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന് പകരം അവരെ തടയുന്ന നില വരരുത്. വിലക്കുകൾ ലംഘിച്ച് തെരുവിൽ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം ഉണ്ടായാലേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.