തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കെ സി ജോസഫ് എംഎല്‍എ. കരിപ്പൂരിലെ വിമാനാപകടത്തിന്റെയും രാജമലയിലെ പ്രകൃതി ദുരന്തത്തിന്റെയും വിവരങ്ങള്‍ അറിയാനും, ദുഃഖം പങ്കിടാനും,
നാടിന് കരുത്തും താങ്ങും ആകേണ്ട മുഖ്യമന്ത്രി,മാധ്യമപ്രവര്‍ത്തകരോട് ഉറഞ്ഞു തുള്ളുകയായിരുന്നുവെന്ന് ജോസഫ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതന്നാണ്. ഉമ്മന്‍ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ സി ജോസഫ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കെ.സി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പറയാന്‍ പോകുന്നത് പറയണമെന്ന് വിചാരിച്ചതല്ല, മുഖ്യ മന്ത്രി പറയിപ്പിക്കുന്നതാണ്:
കരിപ്പൂരിലെ വിമാനാപകടത്തിന്റെയും രാജമലയിലെ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിലും പകച്ചിരിക്കുന്ന നാട് പ്രതീക്ഷയോടെയാണ്, മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം കണ്ടത്.വിവരങ്ങള്‍ അറിയാന്‍. ദുഃഖം പങ്കിടാന്‍, നാടിന് കരുത്തും താങ്ങും ആകേണ്ടുന്ന മുഖ്യമന്ത്രി പക്ഷേ…
മാധ്യമപ്രവര്‍ത്തകരോട് മുഖ്യ മന്ത്രി ഉറഞ്ഞു തുള്ളുകയായിരുന്നു. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ ശരീര ഭാഷയും കണ്ടപ്പോള്‍ മനസിലായി, അനവസരത്തില്‍ പ്രകോപിതനായ അദ്ദേഹം എന്തോ പറയാന്‍ ഉദ്ദേശിച്ചാണ് വന്നതെന്ന്. ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുക മാത്രമല്ല…
ഏഷ്യാനെറ്റിന്റെ അജയഘോഷ് ആണെന്ന് തോന്നുന്നു ചോദിച്ചത്.
‘സിയെമ്മേ, അങ്ങനെയാണെങ്കില്‍ ഈ ഒരുമാസം മുന്‍പുവരെ ഈ മാധ്യമങ്ങളെല്ലാം താങ്കളെ പുകഴ്ത്തിയാണ് റിപ്പോര്‍ട്ടുകളെല്ലാം കൊടുത്തിട്ടുള്ളത്. താങ്കള്‍ ഇന്നലെ പേരെടുത്തു പറഞ്ഞ പല മാധ്യമങ്ങളും, അതിനകത്ത് മനോരമ ഒരു വാര്‍ത്ത കൊടുത്തത് ‘ പിണറായിയാണ് താരം’എന്നാണ് അവര്‍ ഒരു വാര്‍ത്ത കൊടുത്തത്. അന്ന് ഈ അട്ടിമറിശ്രമത്തെക്കുറിച്ച് താങ്കള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എത്രയോ പത്രങ്ങള്‍… പിന്നെ പിണറായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് നെയിം ആണെന്ന് വരെ വാര്‍ത്ത കൊടുത്ത ആളുകള്‍ ഇവിടെയുണ്ട്.
അന്നൊന്നും ഒരു മാസം മുമ്പ് വരെ ഈ പരാതിയേ ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു പ്രശ്‌നം വന്നപ്പോള്‍ ആണല്ലോ ഇത്തരം ചോദ്യങ്ങളും സംസാരങ്ങളും ഉണ്ടായത്.?’
വിമര്‍ശനങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റി. അദ്ദേഹം പറയുകയാണ്. ‘കഴിഞ്ഞ സര്‍ക്കാരു പോലെയാണ് ഈ സര്‍ക്കാരെന്നും, കഴിഞ്ഞ മുഖ്യമന്ത്രിയെ പോലെയാണ് ഇപ്പോഴത്തെ മുഖ്യന്ത്രിയെന്നും, കഴിഞ്ഞ മുഖ്യമന്ത്രിയുടെ വാസസ്ഥലം പോലെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ വാസസ്ഥലമെന്നും വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് ‘ എന്ന്. എന്നിട്ട് ഒരു ഭീഷണി, ‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വ്യത്തികേടുകള്‍ ഞാന്‍ എണ്ണി പറയണോ?’.
മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ ?
ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ പോലും ‘പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ‘ ഒരു പോലെയാണെന്നു പറയില്ല.
ആര്‍ദ്രതയും കാരുണ്യവുമായി ആളുകളോട് ഇടപഴകുന്ന ഉമ്മന്‍ ചാണ്ടിയും,ജനങ്ങളില്‍ നിന്നുംസ്വയം ഒറ്റപ്പെട്ടു ആര്‍ക്കും പ്രാപ്യനല്ലാത്ത പിണറായിയും തമ്മില്‍ എന്ത് താരതമ്യം?
ദീര്‍ഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും, വികസനം ‘കണ്‍സള്‍ട്ടന്‍സിയുടെ’അഴിമതിയില്‍ മുക്കിയ പിണറായി വിജയന്റെ ഓഫീസുമായി എന്ത് സാമ്യം?
ആര്‍ക്കും അടുത്ത് ചെന്ന് ആവലാതി പറയാന്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയും, ഭരണകക്ഷി എം എല്‍ എമാര്‍ പോലും കാണാന്‍ ഭയപ്പെടുന്ന പിണറായി വിജയനും തമ്മിലെന്ത് പൊരുത്തം?
അതുകൊണ്ട് അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനും ട്യൂഷന്‍ എടുക്കാതെയിരിക്കുന്നതാണ് നല്ലത്.മടിയില്‍ ഭാരമുള്ളത് കൊണ്ട് വഴിയില്‍ നല്ല ഭയമുണ്ടെന്ന് മനസിലായി. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷ നേതാവിനോട് കാണിക്കേണ്ട ആദരവ് പോകട്ടേ, പരിഗണന പോലും നല്‍കാതെ അദ്ദേഹത്തെ പരിഹസിക്കുന്ന മുഖ്യ മന്ത്രിയുടെ നിലപാടില്‍ അത്ഭുതമില്ല. പഠിച്ചതല്ലേ പാടൂ. പത്ര സമ്മേളനത്തില്‍ അനവസരത്തില്‍ മുന്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തി പെടുത്താന്‍ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ മുഖ്യമന്ത്രിയോട് സഹതപിക്കുന്നു. ഓല പാമ്പിനെ കാണിച്ചു ആരെയും പേടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.