തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് കെ.സി.ജോസഫ് എം.എല്‍.എ. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പ്ലാന്‍ ഫണ്ടില്‍പ്പോലും 2478.89 കോടി രൂപയാണ് ധനമന്ത്രി ഐസക് വെട്ടികുറച്ചത്. 201718ല്‍ 287.76 കോടി, 2018-19-ല്‍ 554.16 കോടി, 2019-20ല്‍ 1636.99 കോടി എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് വെട്ടിക്കുറവ് വരുത്തിയതെന്ന് എംഎല്‍എ പറഞ്ഞു.
2018ലെയും 2019-ലെയും പ്രളയദുരിതാശ്വാസത്തിനും, 2020 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും വകമാറി ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ നല്‍കിയില്ല. ഇക്കാര്യം മറച്ചുവെച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചുവെന്ന് ധനമന്ത്രി അവകാശവാദം ഉന്നയിക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവാര്‍ഡായി നല്‍കിയ 2412.84 കോടി പൂര്‍ണ്ണമായും പഞ്ചായത്തുകള്‍ക്ക് കൈമാറാതെ 379.75 കോടി സംസ്ഥാന ഖജനാവിലേക്ക് വകമാറ്റിയത് ഏതു സാഹചര്യത്തിലാണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് 6 മാസം പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ചെലവ് 34 ശതമാനവും, ബ്ലോക്കിന്റേത് 41 ശതമാനവും, ജില്ലാ പഞ്ചായത്തിന്റേത് 40 ശതമാനവും, നഗരസഭകളുടേത് 30 ശതമാനവും, കോര്‍പ്പറേഷന്റേത് 24 ശതമാനവും മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മൊത്തം പരിഗണിച്ചാല്‍ പദ്ധതി ചിലവ് 34 ശതമാനം മാത്രമെയുള്ളൂ. ഇതില്‍ തന്നെ ഗണ്യമായ സംഖ്യയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ചെലവഴിച്ചതാണ്.
വികേന്ദ്രീകൃത ആസൂത്രണം നടപ്പിലായ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇത്രയും അവഗണിച്ച ഒരു കാലം ഉണ്ടായിട്ടില്ലെന്ന് കെ.സി.ജോസഫ് കുറ്റപ്പെടുത്തി. ഈ കുറ്റബോധം കൊണ്ടാണ് ഗ്രാന്റ് അനുവദിച്ച കാര്യം കൊട്ടിഘോഷിക്കാന്‍ ധനമന്ത്രി ഡോ:തോമസ് ഐസക് തയ്യാറായിരിക്കുന്നതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.