തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് പുതിയ ജീവിതം തുടങ്ങുന്നതായി അറിയിച്ചത്. ജ്വാലയുടെ ജന്മദിനത്തിലാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്.”ജന്മദിനാശംസകള്‍ ജ്വാല, ജീവിതത്തിന് ഒരു പുതിയ തുടക്കം. പോസിറ്റീവായിരിക്കാം, നല്ലൊരു ഭാവിക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാം. നമുക്കും ആര്യനും, നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കുമായി… എല്ലാവരുടെയും അനുഗ്രഹം വേണം” എന്ന് വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. ജ്വാലയുടെ കൈയില്‍ അണിയിച്ച വിവാഹ മോതിരവും ചിത്രത്തില്‍ കാണാം.
വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്.രാക്ഷസന്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് താരം അമല പോളുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിഷ്ണു അത് നിഷേധിക്കുകയും ജ്വാലയുമായുള്ള ചിത്രങ്ങള്‍ പിന്നീട് പങ്കുവെയ്ക്കുകയുമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.