Gulf

ഖത്തര്‍ ലോകകപ്പിലേക്ക് സൗദിക്ക് മുന്നില്‍ ഒരു വിജയം അകലെ

ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ്

റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍ ടീം ചരിത്രമെഴുതും. ഗള്‍ഫ് മേഖലയില്‍ നടാടെ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് പ്രവേശനം നേടുകയെന്നത് സൗദിയുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായിരിക്കുയാണ്.

ചൈനയെ പരാജയപ്പെടുത്തിയാല്‍ 2022 ലോകകപ്പ് ടൂര്‍ണമെന്റില്‍ സൗദിയുടെ സ്ഥാനം ഉറപ്പിക്കാം.

ലോകകപ്പില്‍ സൗദിയുടെ ആറാമത്തെ പ്രവേശനമാകും ഇത്. ടീമിന്റെ പരിശീലകന്‍ ഹെര്‍വ് റിനാര്‍ഡ് ഇക്കുറി കടുത്ത വാശിയിലാണ്. തന്ത്രങ്ങള്‍ മെനഞ്ഞ് ചൈനയെ തറപ്പറ്റിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

മാര്‍ച്ച് 26 നാണ് വാശിയേറിയ മത്സരം നടക്കുക. ഇതിനായി ശക്തമായ സ്‌ക്വാഡിനെയാണ് കോച്ച് ഇറക്കുക. ഒക്ടോബറില്‍ നടന്ന എവേ മത്സരത്തില്‍ 3-2 ന് ചൈനയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി.

കോവിഡിനെ തുടര്‍ന്ന് വീണ്ടും ലോക്ഡൗണ്‍ ഉള്ളതിനാല്‍ മത്സരം ഷാര്‍ജയിലാണ് നടക്കുക. ദേശീയ ടീം ഇപ്പോള്‍ അബുദാബിയിലാണ് പരിശീലനം നടത്തുന്നത്.

ടീമിലെ ചില അംഗങ്ങളെ പരിക്കുകള്‍ അലട്ടുന്നത് സൗദിയെ വലയ്ക്കുന്നുണ്ട്. എന്നാലും റിസര്‍വ് കളിക്കാര്‍ വരെ ഇക്കുറി ടീമിന്റെ ശക്തി വിളിച്ചോതുന്നവരായിരിക്കുമെന്നാണ് സൗദി ഫുട്‌ബോള്‍ പ്രേമികള്‍ കരുതുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.