ദുബയ്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന വെള്ളിയാഴ്ച്ച ജുമുഅ പ്രാര്‍ത്ഥന ഡിസംബര്‍ 4 മുതല്‍ യുഎഇയില്‍ പുനരാരംഭിക്കും. മറ്റു പ്രാര്‍ത്ഥനകള്‍ ജൂലൈ ഒന്ന് മുതല്‍ അനുവദിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികളുടെ 30 ശതമാനം ഭാഗം മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മതപ്രഭാഷണത്തിന് 30 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. പ്രഭാഷണവും പ്രാര്‍ത്ഥനയും 10 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കും.
അംഗശുദ്ധി വരുത്തുന്ന പള്ളി ഏരിയകളും വാഷ്‌റൂമും അടഞ്ഞു കിടക്കും. വിശ്വാസികള്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തണമെന്നും നിര്‍ദേശമുണ്ട്. മറ്റെല്ലാ പ്രാര്‍ത്ഥനകള്‍ക്കും, മഗ്രിബ് (സൂര്യാസ്തമയം) ഒഴികെ 15 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കും, പ്രാര്‍ത്ഥന കഴിഞ്ഞ് 10 മിനിറ്റിനു ശേഷം അടയ്ക്കും. വിശ്വാസികള്‍ നിര്‍ബന്ധമായും മാസ്‌കുകളും, സ്വന്തമായി പ്രാര്‍ത്ഥന പായകളും കൊണ്ടുവരണം. പ്രായമായവരും പ്രതിരോധശേഷി ദുര്‍ബലമായവരും പള്ളികളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.