Web desk
കോട്ടയം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസ് പക്ഷത്തിനെതിരെ യുഡിഎഫ് നടപടി. ജോസ് കെ മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി.
ജോസ് കെ മാണി പക്ഷത്തിന് മുന്നണയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. ജോസ് കെ മാണി പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു. പല തരത്തില്‍ ചര്‍ച്ച നടത്തി. ആവശ്യത്തിലേറെ സമയം നല്‍കി. യുഡിഎഫ് യോഗത്തിലേക്ക് ജോസ് കെ മാണിയെ വിളിക്കില്ല. ലാഭനഷ്ടം നോക്കിയല്ല യുഡിഎഫ് തീരുമാനമെടുത്തതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.
അതേസമയം, യുഡിഎഫിന് നീതി കിട്ടിയില്ലെന്ന് ജോസ് വിഭാഗം. ഏകാധിപത്യപരമായി യുഡിഎഫിന് തീരുമാനം എടുക്കാനാകില്ല. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്ന് ജോസ് വിഭാഗം പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനാണ് പി.ജെ ജോസഫിന്റെ നീക്കം.എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് പക്ഷം അറിയിച്ചു.
ജോസ് കെ മാണി വിഭാഗം മുന്നണിയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്ത് ചെയ്തിട്ടാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. യുഡിഎഫ് തീരുമാനം ദുഃഖകരമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുഡിഎഫും കോൺഗ്രസും ചതിച്ചു. മാണി വിഭാഗത്തെ പിന്നിൽ നിന്നും മുന്നിൽ നിന്നും അവർ കുത്തി. ധീരമായി മുന്നോട്ടു പോകും. ചതിയിൽ കീഴടങ്ങില്ല. ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനാണ് പി.ജെ ജോസഫിന്റെ നീക്കമെന്ന്. സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. പുറത്താക്കിയാലും പോകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.