തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഭീഷണിയാകുന്ന പുതിയ കപ്പല്‍പാത സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. രാജ്യാന്ത ചരക്കുകപ്പലുകള്‍ ഈ പാതയിലൂടെ സഞ്ചരിക്കുന്നത് ഈ മേഖലയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും വലിയ ഭീഷണിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടന്ന കേരളാ കോണ്‍ഗ്രസ്(എം) നേതൃയോഗത്തിലാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ക്കല മുതല്‍ കായംകുളം വരെ നീണ്ടുനില്‍ക്കുന്ന കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന മത്സ്യസങ്കേതത്തിലൂടെയാണ് നിര്‍ദ്ധിഷ്ട കടല്‍പാത കടന്നുപോകുന്നത്.
പ്രഖ്യാപനത്തിന്റെ കരട് പുറത്തു വന്നപ്പോള്‍ കേരളം കടുത്ത എതിര്‍പ്പ് അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതു ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിലവില്‍ അതീവ പ്രതിസന്ധി നേരിടുന്ന തീരദേശ മേഖലയെ ദുരന്തത്തിലേക്ക് നയിക്കുന്ന ഈ ഉത്തരവ് കേന്ദ്രം ഉടന്‍ പിന്‍വലിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.