കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം. ജസ്റ്റീസ് വി.ഷേര്‍സിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. രാവിലെ ഹൈക്കോടതി ഗേറ്റിന് മുന്‍പിലാണ് സംഭവം. ഗേറ്റ് കടന്ന് വരികയായിരുന്ന കാറിനു നേരെ ഒരാള്‍ പാഞ്ഞുവരികയും കരി ഓയില്‍ ഒഴിക്കുകയുമായിരുന്നു.
കോട്ടയം എരുമേലി സ്വദേശി ആര്‍.രഘുനാഥന്‍ എന്നയാളാണ് കരി ഓയില്‍ ഒഴിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുകയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി അടുത്തിടെ പിന്‍വലിച്ചിരുന്നു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്തോടെ ആണ് ഹര്‍ജി പിന്‍വലിച്ചത്. ഈ ഹര്‍ജി പരിഗണിച്ചിരുന്നത് ജസ്റ്റീസ് വി.ഷേര്‍സിയായിരുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.