ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആബെ രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനാരോഗ്യം രാജ്യത്തെ നയിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ജപ്പാന്‍ ദേശീയ മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം വഹിച്ച ആളാണ് ഷിന്‍സോ ആബെ. 2006ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ 2007ല്‍ രാജിവെച്ചിരുന്നു. പിന്നീട് 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി. 2017ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ആബെക്ക് 2021 സെപ്തംബര്‍ വരെ കാലാവധി ഉണ്ടായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.