ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) ചെയര്‍മാനായി സിപിഐ എമ്മിലെ മുഹമ്മദ് അഫ്‌സ ല്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലെ 13 അംഗങ്ങളുടെയും പിന്തുണയോടെ ഐക്യകണ്‌ഠേനയാണ് അഫ്‌സല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം ജില്ലാ സെക്രട്ടറി കൂടിയായ അഫ്‌സല്‍ പൊമ്പായി സീറ്റില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായ സിപിഐ എം, മത്സരിച്ച അഞ്ച് സീറ്റിലും വിജയം കൈവരിച്ചിരുന്നു.
ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്‌വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും നാഷണല്‍ കോണ്‍ഫറന്‍സിനാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുല്‍ഗാം മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി വിജയികളെ അഭിനന്ദിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യധാരാരാഷ്ട്രീയ പാര്‍ടികള്‍ ‘പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍’ രൂപീകരിച്ചത്. തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂബ് അബ്ദുള്ളയാണ് ചെയര്‍മാന്‍. സഖ്യത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയ കോണ്‍ഗ്രസിന് ഡിഡിസി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.