Web Desk
ജമ്മു കശ്മീരില്‍ സൈനികരരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗം ജില്ലയില്‍ പോലീസും സൈന്യവും സിആര്‍പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ പരിശോധന തുടരുകയാണ്.
മേഖലയില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംയുക്ത സേന തെരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ഷോപ്പിയാന്‍ ജില്ലയില്‍ ആഴ്ചകളായി ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ 22 ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില 16 ഭീകരരെയാണ് ഇല്ലാതാക്കിയത്.
ഇന്നലെ ബാരാമുള്ളയിലെ രാംപുര്‍, ഉറി മേഖിലകളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കാമെന്ന സൂചനയാണ് പുതിയ ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.