മുസ്ലീം ലീഗിന്റെ ആത്മീയ ചൈതന്യമായിരുന്ന ഹൈദരാലി ശിഹാബ് തങ്ങള്‍ ഓര്‍മയായി.
മലപ്പുറം : :മുസ്ലീം ലീഗ് പരമോന്നത നേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
മലപ്പുറം പാണക്കാട്ട് കൊടപ്പുനക്കല്‍ തറവാട്ടില്‍ 1947 ജൂണ്‍ പതിനഞ്ചിന് പുതിയ മാളിയേക്കല്‍ സയിദ് അഹമദ് പൂക്കോയ തങ്ങളുടേയും മറിയം ബീവിയുടേയും മൂന്നാമത്തെ പുത്രനായാണ് ജനനം.
മലപ്പുറം തിരുന്നാവായ കോന്നല്ലൂര്‍ ദര്‍സിലും പൊന്നാനി മഊനത്തിലും പട്ടിക്കാട് ജാമിഅ സൂരിയയിലും മതപഠനത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.
തുടര്‍ന്ന് ജാമിയയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഇക്കാലയളവിലാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായത്. ജാമിയ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
പൊതുപ്രവര്‍ത്തകനായി മാറിയ അദ്ദേഹം 1973 ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപികരിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റായി തങ്ങളെ തിരഞ്ഞെടുത്തു.
മലപ്പുറം പുല്‍പ്പറ്റ പൂക്കാളത്തൂര്‍ മദ്ര പ്രസിഡന്റായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായി.
സഹോദരങ്ങളായ മുഹമദ് അലി ശിഹാബ് തങ്ങളും ഉമര്‍ അലി ശിഹാബ് തങ്ങളും വിടപറഞ്ഞതോടെ മുസ്ലീം ലീഗിന്റെ ആത്മീയ നേതൃത്വ സ്ഥാനം ഏറ്റെടുത്തു.
2009 ഓഗസ്ത് മുതല്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി തുടരുകയായിരുന്നു.
കൊയിലാണ്ടി സയിദ് അബ്ദുള്ള ബാഫഖി തങ്ങളുടെ മകള്‍ സയിദത്ത് ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. സയ്ദ് നയീമലി ശിഹാബ് തങ്ങള്‍, സയിദ് മൊയ്‌നലി ശിഹാബ് തങ്ങള്‍, സയിദത്ത് സാജിദ, സയിദത്ത് വാജിത എന്നവര്‍ മക്കളാണ് . അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, എന്നിവരെ കൂടാതെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, കുഞ്ഞിബീവി എന്നിവരാണ് ഇതര സഹോദരങ്ങള്‍.
ആയിരത്തോളം മഹല്ലുകളുടെ ഖാസിയാണ്, യത്തീംഖാനകളുടേയും അഗതി മന്ദിരങ്ങളുടേയും അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.സമസ്ത വൈസ് പ്രസിഡന്റും മുസ്സീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.